സൂക്ഷിക്കൂ ഇവ നിങ്ങളുടെ ബീജത്തിന്‌റെ അളവും ഗുണവും കുറയ്ക്കും
പുരുഷ ബീജത്തിന്‌റെ അളവിനെയും ഗുണത്തെയും സാരമായി ബാധിക്കുന്ന കാര്യങ്ങളാണ് പുരുഷന്മാര്‍ അറിഞ്ഞും അറിയാതെയും ചെയ്യുന്നത്. അതില്‍ മിക്കവയ്ക്കുമുളള ദോഷവശങ്ങളെക്കുറിച്ചും ഇവര്‍ ബോധവാന്മാരുമല്ല. അതില്‍ അഞ്ചുകാര്യങ്ങളാണ് ബിജത്തെ തകര്‍ക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
പുകവലി ലൈംഗികതയെ ഏറെ സാരമായി ബാധിക്കുന്ന ഒന്നാണ് പുകവലി. 13 ശതമാനം വന്ധ്യത സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കും കാരണം പൂകവലിയാണ്. ബീജത്തിന്‌റെ ഗുണം ഏറെ കുറയ്ക്കുന്ന ഒന്നാണിത്. ഹോര്‍മോണ്‍ തകരാറിനും ഉദ്ധാരണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കും പുകവലി കാരണമാകും. സ്മാര്‍ട്ട് ഫോണ്‍ പാന്‌റിന്‌റെ പോക്കറ്റില്‍ സ്മാര്‍ട്ട് ഫോണ്‍ ഇടുന്നത് റേഡിയേഷന്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇത് വൃഷ്ണങ്ങളുടെ തകരാറിനും കാരണമാകും. ബീജോല്‍പാദനം കുറയും.