ഈ നേർച്ച എന്തിനുവേണ്ടി ? സോഷ്യൽ മീഡിയ അധിക്ഷേപിച്ച ഈ യുവാവിന്റെ നേർച്ചയുടെ കാരണം അറിഞ്ഞാൽ ആരും നമിച്ചുപോകും…..
ദേഹമാസകലം ശൂലങ്ങള്‍ തറച്ച് അതില്‍ ചെറുനാരങ്ങ കോര്‍ത്തിട്ട് നില്‍ക്കുന്ന യുവാവിന്‍റെ ചിത്രം. ഇതായിരുന്നു കഴിഞ ദിവസങ്ങളിലെ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. കാണുന്നവരുടെ പോലും ശരീരത്തില്‍ ഒരു പുളച്ചില്‍ അനുഭവപ്പെടുന്ന ചിത്രത്തിന് താഴെ യുവാവിന് അനുകൂലമായും പ്രതികൂലമായും നിരവധി കമന്റ്‌കളും വന്നു. കൂടുതലും ഈ യുവാവിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതായിരുന്നു. ഈ ആധുനിക കാലത്ത് ഇത്തരത്തിലുള്ള നേര്‍ച്ചകളെയും ആരാധനാ രീതികളെയും ഭൂരിപക്ഷം ആളുകള്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. എന്നാല്‍ ഗോവിന്ദ് രാജേഷ് എന്ന ആ യുവാവ് ഇത്രയും വേദനാജനകമായ ഒരു വഴിപാട് നേര്‍ന്നതും നടത്തിയതും എന്തിനാണ് എന്നറിഞ്ഞാല്‍ ആരും അദേഹത്തെ ആദരിച്ചു പോകും.
തന്റെ പ്രിയ കൂട്ടുകാരൻ സെബിൻ ബെന്നി ആക്സിഡന്റ് ആയി കിടന്നപ്പോൾ ഗോവിന്ദ് രാജേഷ് നേർന്ന നേർച്ചയാണ് അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണെങ്കിൽ മീന ഭരണി നാളിൽ ദേഹാഹമാസകലം ശൂലം കുത്തിക്കോളാം എന്നുള്ളത്. അത് സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ പല അഭിപ്രായങ്ങളും വന്നിരുന്നുവെങ്കിലും ഇപ്പോഴും ആരോഗ്യം പൂർണ്ണമായി വീണ്ടെടുക്കാത്ത അവന് എന്റെ നേർച്ച നടത്താത്തത് മൂലം എന്തെങ്കിലും കുഴപ്പം ഉണ്ടായാലോ എന്ന നിഷ്കളങ്കമായ ചോദ്യത്തിന് മുൻപിൽ അവർ നിശബ്ദരായിപോയി.
മതത്തിന്‍റെ പേരില്‍ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും പരസ്പരം തമ്മിലടിക്കുന്ന ഈ ലോകത്തിൽ ക്രിസ്ത്യാനിയായ തന്റെ കൂട്ടുകാരന് വേണ്ടി ഹിന്ദുവായ താൻ നേർന്ന നേർച്ചക്ക് ദേഹമാസകലം ശൂലം കുത്തി നിറച്ചപ്പോൾ വെള്ളം കൊടുക്കാനും അരും വന്ന് തട്ടാതിരിക്കാനും കൈകൾ കൂട്ടി പിടിച്ച് വലയം സൃഷ്ട്ടിക്കാനും ഉണ്ടായത് മുസ്ലീം സുഹൃത്തുകളുമായിരുന്നു. നമ്മുടെ യുവാക്കൾക്കിടയിൽ നന്മ മരിച്ചിട്ടില്ല എന്നറിയാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. ആരും കൊതിക്കും ഇത്തരമൊരു ആളിനെ സുഹൃത്തായി കിട്ടാൻ.