കാമുകി പാമ്പായി പുനർജനിച്ചെന്നു പറഞ്ഞു മൂർഖനെ വിവാഹം ചെയ്ത യുവാവിന് ഒടുവിൽ സംഭവിച്ചത്
പാമ്ബായി പുനര്‍ജനിച്ച കൂട്ടുകാരിയെ വിവാഹം കഴിച്ചെന്ന് ലോകത്തോട് വിളിച്ചുപറയുമ്ബോള്‍അബു സരിന്‍ ഹുസിന്‍ എന്ന മുപ്പത്തിമൂന്നുകാരന്‍ ഒരു അത്ഭുതമായിരുന്നു. പക്ഷെ വിധി കരുതിവെച്ചിരുന്നത് അതിലും ക്രൂരമായ മരണമായിരുന്നു. പാമ്ബുകളെ കൈകാര്യം ചെയ്യുന്നതിലൂടെ ലോകശ്രദ്ധനേടിയ ഹുസിന്‍ മുര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റാണ് മരിച്ചത്. പാമ്ബു പിടിത്തത്തിനിടെ കടിയേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയോടെ വിധിക്കുമുന്നില്‍ കീഴടങ്ങുകയായിരുന്നു.
പാമ്ബുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മലേഷ്യയിലുള്ള അഗ്നിശമന സേനയ്ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നത് ഹുസിനായിരുന്നു. തിങ്കളാഴ്ചയാണ് പാമ്ബു പിടിത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റത്.
ഹുസിന്റെ ജീവിതവും സ്വപ്നങ്ങളും എന്നും വിചിത്രമായിരുന്നു. നാല് വിഷപാമ്ബുകളെയാണ് അദ്ദേഹം സ്വന്തം വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയിരുന്നത്. ഇതില്‍ ഒരു വളര്‍ത്തു പാമ്ബ് ‘പുനര്‍ജനിച്ച കാമുകി’യാണെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ആ പാമ്ബിനെ വിവാഹം കഴിച്ചെന്ന് 2016ല്‍ ഒരഭിമുഖത്തില്‍ ഹുസിന്‍ വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് വെളിപ്പെടുത്തല്‍ വിവാദമായതോടെ ‘ഞാന്‍ പാമ്ബിനെ വിവാഹം കഴിച്ചെന്ന് മാധ്യമങ്ങള്‍ കഥയിറക്കി’ എന്ന് നിലപാട് മാറ്റി.
<iframe width=”560″ height=”315″ src=”https://www.youtube.com/embed/iIJlat7f04g” frameborder=”0″ allow=”autoplay; encrypted-media” allowfullscreen></iframe>