ഡങ്കിപ്പനിബാധിച്ച് ഗുരുതരാവസ്ഥയിലായിട്ടും രക്തം സ്വീകരിക്കാന്‍ വിസമ്മതിച്ച് യുവതി
വിശ്വാസത്തിന്റെ പേരില്‍ അതീവ ഗുരുതരാവസ്ഥയിലായിട്ടും രക്തം സ്വീകരിക്കാന്‍ തയ്യാറാകാതെ യുവതി.യഹോവ സാക്ഷികള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന തങ്ങള്‍ക്ക് രക്തം സ്വീകരിക്കാന്‍ പാടില്ലെന്നാണ് യുവതിയും കുടുംബവും പറഞ്ഞത്.ഡെങ്കിപ്പനി ബാധിച്ച യുവതിയെ ആദ്യം കളമശേരി മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചത്. പിന്നീടാണ് കാക്കനാട്ടെ സണ്‍റൈസ് ആശുപത്രിയിലെത്തിച്ചത്. അതേ സമയം യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദ്ദേശം നല്‍കി.
അതേസമയം, യുവതിയുടെ ആരോഗ്യനില വഷളായതിനാല്‍ പോലീസിന്റെ സഹായത്തോടെയെങ്കിലും ചികിത്സ നല്‍കണമെന്ന് പിടി തോമസ് എംഎല്‍എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് നടപടിയെടുക്കാന്‍ കൊച്ചി പോലീസിന് നിര്‍ദേശം നല്‍കിയത്. ഡെങ്കിപ്പനി ബാധിച്ച് ഒരാഴ്ച മുന്‍പാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹീമോഗ്ലോബിന്റെയും പ്ലേറ്റ് ലെറ്റിന്റെയും അളവ് കുറഞ്ഞ് ആരോഗ്യനില വഷളായ യുവതി ഒരു കാരണവശാലും രക്തം സ്വീകരിക്കാന്‍ സമ്മതിച്ചിരുന്നില്ല.
ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഹീമോഗ്ലോബിന്റെയും പ്ലേറ്റ് ലെറ്റിന്റെയും അളവ് വളരെ കുറഞ്ഞിരുന്നു. എന്നാല്‍ യുവതിയും കുടുംബവും രക്തം കയറ്റാന്‍ വിസമ്മതിച്ചു. യുവതിയുടെ കുടുംബവും രക്തം കയറ്റാന്‍ വിസമ്മതിച്ചതോടെ മരുന്നുകള്‍ ഉപയോഗിച്ച് അപകടനില തരണം ചെയ്യാനാണ് ഡോക്ടര്‍മാര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ മരുന്നുകള്‍ കൊണ്ട് മാത്രം ആരോഗ്യനില മെച്ചപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും യുവതിയും കുടുംബവും വഴങ്ങിയില്ല.
യഹോവയുടെ സാക്ഷികള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന തങ്ങള്‍ക്ക്, രക്തം സ്വീകരിക്കാന്‍ പാടില്ലെന്നാണ് യുവതിയും ബന്ധുക്കളും ആശുപത്രി അധികൃതരെ അറിയിച്ചിരിക്കുന്നത്.രക്തം കയറ്റാന്‍ വിസമ്മതിച്ചതോടെ മരുന്നുകള്‍ മാത്രം ഉപയോഗിച്ച് യുവതിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.