വിവാഹശേഷം എന്തിനാണ് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നത്….? ? ഇവന്മാർക്ക് കെട്ടുന്ന പെണ്ണിന്റെ വീട്ടിൽ തന്നെ താമസ്സിച്ചൂടെ…? ? ?
ഒരു പെൺക്കുട്ടി,
വിവാഹശേഷം എന്തിനാണ് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നത്….? ? ?
ഇവന്മാർക്ക് കെട്ടുന്ന പെണ്ണിന്റെ വീട്ടിൽ തന്നെ താമസ്സിച്ചൂടെ…? ? ?
പെട്ടന്നൊരു ദിവസം മറ്റൊരു വീട്
എന്നത് ഒരു പെൺക്കുട്ടിയേ സംബന്ധിച്ച് എത്രമാത്രം ബുദ്ധിമുട്ടെറിയതാണെന്ന് ഇവരാരെങ്കിലും അറിയുന്നുണ്ടോ…? ? ?
അവളവളുടെ സംശയം ആദ്യം ചോദിച്ചതു തന്നെ അമ്മയോടാണ്…,
ചോദ്യം കേട്ടതും അമ്മ അവളെയൊന്ന് ഇരുത്തി നോക്കിയശേഷം ഒരൽപ്പം ദേഷ്യം കലർന്ന ശബ്ദത്തോടെ അവളോട് പറഞ്ഞു..,
പോയി നിന്റെ അച്ഛനോടു ചോദിക്കടിയെന്ന്….!
അതിൽ നിന്നു തന്നെ അമ്മക്ക്
ആ ചോദ്യം ഇഷ്ടപ്പെട്ടിട്ടില്ലെന്ന് സുനിശ്ചയം…!
അങ്ങിനെയവൾ അതെ ചോദ്യവുമായി അച്ഛനരുകിലെത്തി…,
അച്ഛനോടുമവൾ അതെ ചോദ്യം ആവർത്തിച്ചു…,
ചോദ്യം കേട്ടതും അച്ഛനും ഒന്നു ചിന്തയിലാണ്ടൂ….,
അപ്പോൾ അവളച്ഛനോടു ചോദിച്ചു….,
ശരിക്കും വീടുമാറ്റം എന്നത് ആൺക്കുട്ടികളേക്കാൾ പെൺക്കുട്ടികൾക്കല്ലെ കൂടുതൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് അങ്ങിനെ വരുമ്പോൾ ആൺക്കുട്ടികൾ വീടുമാറുന്നതല്ലെ അച്ഛാ ബുദ്ധി…? ? ?
സൂത്രശാലിയായ അച്ഛൻ പറഞ്ഞു
ഞാനിതു വരെ ഈയൊരു കാര്യത്തെക്കുറിച്ച് വളരെയൊന്നും ചിന്തിച്ചിട്ടില്ലായെന്നും,
ആലോചിച്ചു നോക്കിയ ശേഷം ഒരു ഉത്തരം തരാമെന്നുമായിരുന്നു അച്ഛന്റെ ഉത്തരം…!
അച്ഛൻ നൈസായി മുങ്ങിയതാണ്….!!
ഇനി വീട്ടിൽ അവശേഷിക്കുന്നൊരാൾ മുത്തശ്ശിയാണ്…,
അവൾ നേരെ മുത്തശ്ശിക്കടുത്തെത്തിയും തന്റെ സംശയം ആവർത്തിച്ചു….!
പക്ഷെ ഒരുത്തരം തരാൻ അവർക്കും കഴിഞ്ഞില്ല…,
അവർ പറഞ്ഞു
എന്റെ ചെറുപ്പക്കാലം തൊട്ടും ഇതിങ്ങനെയൊക്കെയാണെന്ന്….!
അവൾ ആ ഉത്തരത്തിലൊന്നും തൃപ്തിപ്പെട്ടില്ല…,
എന്നാൽ അവൾക്കൊരുത്തരം വേണമായിരുന്നു…,
ഇനി അവശേഷിക്കുന്നത് സ്വന്തം കൂട്ടുക്കാരികൾ മാത്രമാണ്
പക്ഷെ അച്ഛനും അമ്മക്കും മുത്തശ്ശിക്കും അറിവില്ലാത്ത ഒരു കാര്യത്തിൽ അവർക്കുത്തരം തരാനാവുമോ എന്നതിൽ അവൾക്ക് സംശയമുണ്ടായിരുന്നു…!
അവരല്ലാതെ തനിക്കു മുന്നിൽ
മറ്റൊരു വഴിയില്ല മറ്റെന്തെങ്കിലും സംശയമായിരുന്നെങ്കിൽ
ഗൂഗിളിനോടു ചോദിക്കായിരുന്നു
എന്നാൽ ഇതിനുത്തരം
ഗൂഗിളിന്റെ മുത്തച്ഛനു വരെ ഉണ്ടാവില്ല…!
അവസാനം
അവൾ ഇതെ ചോദ്യം തന്റെ കൂട്ടുക്കാരികളോടും ചോദിച്ചു…!!
ചോദ്യം കേട്ടതും അവരെല്ലാം പരസ്പരം നോക്കി തുടർന്ന് അവരിലൊരുവൾ അവളോടു ചോദിച്ചു..,
എന്നാ ഇപ്പോൾ
നിനക്ക് ഇങ്ങനെ ഒരു സംശയമെന്ന്..? ? ?
അതിനു മറുപടിയായി അവൾ പറഞ്ഞു ചോദ്യം കേട്ട ആർക്കും ഉത്തരമില്ല…,
ഈ ചോദ്യത്തിലെ ഉത്തരമില്ലായ്മ അഥവ നിഗൂഢത ആ ഉത്തരം അറിയാൻ എന്നെ പ്രേരിപ്പിച്ചു…..!
എന്റെ ഉത്തരത്തിൽ തൃപ്തി തോന്നിയതോടെ അവർ പരസ്പരം നോക്കി അവർക്കും ഒരു ഉത്തരമില്ലായിരുന്നു….!
പെട്ടന്നാണ് കൂട്ടത്തിലെ ഏറ്റവും തെറിച്ചവളായ നേത്ര ചോദിച്ചത്…!
എവിടെ ആയാലും അങ്ങേരു തന്നെ അദ്ധ്വാനിച്ചു കൊണ്ടു വന്നു കുടുംബം പോറ്റണ്ടേ…? ? ?
അപ്പോൾ അയാൾക്ക് സ്വന്തം വീടല്ലെ കൂടുതൽ സൗകര്യപ്രദം….? ? ?
അതു കേട്ടിട്ടും അവർക്കൊന്നും മനസിലായില്ല അവരെല്ലാം
കൂടി സംശയദൃഷ്ടിയോടെ അവളെ നോക്കിയതും അവരെ നോക്കി അവൾ പറഞ്ഞു…,
പഴയക്കാലത്ത്…,
വീട്ടിലെ ആണുങ്ങൾ അദ്ധ്വാനിച്ചു കൊണ്ടുവന്നു കുടുംബം പുലർത്തുകയും…,
സ്ത്രീകൾ കുഞ്ഞുങ്ങളെ നോക്കി വളർത്തുകയും വീട് വ്യത്തിയായി സൂക്ഷിക്കുകയും മാത്രം ചെയ്തിരുന്ന കാലത്ത് സൃഷ്ടിക്കപ്പെട്ടതാണീ നിയമം…!!
അതു കേട്ടതും അതു പറഞ്ഞ നേത്ര ഒഴിച്ച് ചോദ്യം ചോദിച്ചവളടക്കം സകല കൂട്ടുക്കാരികളുടെയും സിരകൾക്ക് തീപിടിച്ചു…,
അവരിലൊരുവൾ നേത്രയോടു ചോദിച്ചു അങ്ങിനെയെങ്കിൽ സ്ത്രീകൾ സ്വയം അദ്ധ്വാനിക്കുകയും കുടുംബം പുലർത്തുകയും ചെയ്യുന്ന ഈ കാലത്ത് എന്തു കൊണ്ട് നമ്മൾ ഈ നിയമവ്യവസ്ഥക്ക് അടിമപ്പെട്ട് ജീവിക്കണം…? ? ?
അതു കേട്ടതും മറ്റെല്ലാവരും അതിനെ അനുകൂലിച്ചു….,
അവരുടെ ശബ്ദം കാഠിന്യം നിറഞ്ഞവയായി…,
അതെ….!
പഴയക്കാലമൊന്നുമല്ലല്ലൊ…? ? ?
ഇനി മുതൽ കെട്ടുന്ന പുരുഷൻ പെൺവീട്ടിൽ നിൽക്കട്ടെ വീടു വിട്ടു നിൽക്കുന്ന ഒരു പെണ്ണിന്റെ അവസ്ഥ അവരും പഠിക്കട്ടെ, അപ്പോഴെ നമ്മളെ പോലുള്ളവരുടെ കഷ്ടപ്പാട് അവർക്കും മനസിലാവൂ…!
അതു കേട്ടതും നേത്ര ഒഴികെ സകലരും ഒരെ സ്വരത്തിൽ പറഞ്ഞു…,
അതെ….!!!!!
ഈ നിയമം ഇനി ഇങ്ങനെ മാറണം…!!
അതു വളരെ ആവശ്യവുമാണ്….!
അതു കേട്ട് നേത്ര ചിരിച്ചു കൊണ്ട് പറഞ്ഞു
നിയമം മാറ്റാം..,
ഒരു വിഭാഗം ഒന്നായി വാശിപ്പിടിച്ചാൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം.,
അതും പറഞ്ഞ് നേത്ര അവരോട് ചോദിച്ചു എന്നാൽ ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെയെന്ന്….? ? ?
ഉം…..!
ചോദിക്ക്…..!
എന്ന രീതിയിൽ ഏതു ചോദ്യത്തേയും നേരിടാൻ അവരെല്ലാം സടക്കുടഞ്ഞെഴുന്നേറ്റ് തയ്യാറായി നിന്നു…,
നേത്ര പറഞ്ഞു..,
ഒരു പുരുഷൻ ഒരു സ്ത്രീയെ കണ്ട് ഇഷ്ടപ്പെടുകയും അവളെ വിവാഹം ചെയ്തു ഒരു കുടുംബജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു….!
അതിനെന്താ…?
അതു സ്വഭാവികമല്ലെ…?
എന്ന തരത്തിൽ ഏല്ലാവരും അവളെ നോക്കുന്നു…,
അവരുടെ നിസാരത കണ്ട് നേത്ര അവരോട് പറയുന്നു….,
” ഒരു പുരുഷൻ ഒരു ജോലിയും ഇല്ലാത്ത സ്ത്രീയേ പോലും വിവാഹം കഴിക്കാനും കുടുംബം ഉണ്ടാക്കാനും തയ്യാറാകും…..,
എന്നാൽ.,
നല്ല പഠിപ്പും ജോലിയും ഉള്ള എത്ര സ്ത്രീകൾ ഒരു ജോലിയും ഇല്ലാത്ത ഒരു പുരുഷനെ വിവാഹം കഴിക്കാനും ഒരു പുതിയ കുടുംബം ഉണ്ടാക്കാനും തയ്യാറാവും….? ? ?
ആർക്കും ഒരു ഉത്തരവുമുണ്ടായിരുന്നില്ല…,
അതു കണ്ട് അവൾ തന്നെ പറഞ്ഞു…,
ഇടത്തെ കാലിലെ മന്ത് വലത്തെ കാലിലെക്ക് മാറ്റിയിട്ട്..,
എന്തുക്കാര്യം…? ? ?
എവിടെയായിരുന്നാലും…,
കൈയ്യിലുള്ള
പൂക്കൾ കൊണ്ടു ഏറ്റവും മനോഹരമായ
പൂക്കെട്ട് നിർമ്മിച്ചെടുക്കാൻ കഴിയണം…..”
അതിന്റെ പേരാണ്
സന്തുഷ്ടമായ കുടുംബജീവിതം……!!!!
.#Pratheesh