ഒരു ദിവസം അവൾ മനസ്സിൽ പലതും കണക്കുകൂട്ടി അവനെ വീട്ടിലേക്ക് ക്ഷണിച്ചു..
എന്താ ചേച്ചിടെ പേര് ?
രമ്യ..
വീട് ?
കോഴിക്കോട്
ചെക്കന്റെ ആരായിട്ട് വരും ?
ആരുമല്ല , ഭർത്താവിന്റെ സുഹൃത്താണ് വിവാഹം കഴിക്കുന്ന പയ്യൻ
ആഹാ , അപ്പോൾ ഭർത്താവ്
വിദേശത്താണ് , ആൾക്ക് വരാൻ പറ്റാത്തോണ്ടാ , ഞാൻ വന്നത്
കുട്ടികൾ ?
രണ്ടു പേരുണ്ട് ഒരാൾ 7 ലും ഒരാൾ 5 ലും
ഇയ്യാളുടെ പേരെന്താ , രമ്യ ചോദിച്ചു
ഷാഹിദ്
നാട്, വീട്
“ഇവിടെ അടുത്താ..”
അങ്ങനെ അവർ ഒന്നും രണ്ടും പറഞ്ഞ് കൂട്ടായി
അല്ലേലും കല്ല്യാണം പോലെയുള്ള വേദികളാണ് ചില സൗഹൃദങ്ങൾ സ്ഥാപിക്കാനുള്ള സുരക്ഷിതമായ വേദി. അങ്ങനെ സൗഹൃദങ്ങൾ സ്ഥാപിച്ചവരും ഉണ്ട് , വിവാഹം വരെ കഴിച്ചവരും ഉണ്ട്.
നല്ല ആരോഗ്യവും സുമുഖനുമായ ചെറുപ്പക്കാരനായിരുന്നു ഷാഹിദ് , വളരെ രസികനായ ഷാഹിദിനെ രമ്യക്ക് നന്നായി ബോധിച്ചു.
പ്രായം മുപ്പത് കഴിഞ്ഞെങ്കിലും രമ്യ കാണാൻ നല്ല സുന്ദരിയായിരുന്നു.
വിവാഹം കഴിഞ്ഞ് പോകാൻ നേരം അവർ ഫോൺ നമ്പർ പരസ്പരം കൈമാറിയിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് ഷാഹിദിന്റെ മൊബൈലിൽ ആരോ വിളിക്കുന്നു .
കാളെടുത്തപ്പോൾ, അപ്പുറത്ത് പരിചയമുള്ള ഒരു സ്ത്രീ സ്വരം
ഷാഹിദ് ഓർമ്മയുണ്ടോ… ? ഞാനാണ് രമ്യാ..
“ഹാ ചേച്ചി എന്താണ് വിശേഷം ? ഇതൊരു അത്ഭുതമായിരിക്കുന്നല്ലോ വിളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല കേട്ടോ”
“ഷാഹിദിനെ പോലുള്ള ഒരു രസികനെ വിളിക്കാതിരിക്കാൻ പറ്റുമോ .. പിന്നെ അന്ന് പറയാൻ മറന്നു പോയി ..ഷാഹിദ് ആളൊരു സുന്ദരനാണുട്ടോ. പെരുത്തിഷ്ടായി”
“ഓഹ് , ചേച്ചി സന്തോഷം. , കുട്ടികൾ എന്ത് പറയുന്നു , ചേട്ടൻ വിളിക്കാറില്ലേ?”
:”സുഖം ഷാഹിദ് , അങ്ങനെ പോകുന്നു , കുട്ടികളൊക്കെ സ്‌കൂളിൽ പോയാൽ അകെ ഒരു മടുപ്പാണ് , വല്ലാത്ത ഒരു ഏകാന്തത. ചേട്ടൻ എല്ലാ ദിവസവും വിളിക്കും , കാര്യങ്ങളൊക്കെ തിരക്കും. നാട്ടിൽ വന്നിട്ട് ഇപ്പൊ ഒരു വർഷമായി. എന്താ ചെയ്യാ ഷാഹിദ്. ജീവിതമായിപ്പോയില്ലേ”
അങ്ങനെ ചില ജീവിത കഥകളൊക്കെ പറഞ്ഞ് അവർ ഫോൺ വച്ചു.
പിന്നീട് കുട്ടികൾ സ്‌കൂളിൽ പോയാൽ ദിവസവും രമ്യ ഷാഹിദിനെ വിളിക്കാൻ തുടങ്ങി. അങ്ങനെ അവർ വളരെ അടുപ്പമായി. മണിക്കൂറുകളോളം സംസാരിക്കും. അതിനിടയിൽ രമ്യയുടെ വ്യക്തിപരമായ ജീവിതവും മറ്റും ഷാഹിദിനോട് പറഞ്ഞിരുന്നു .
ഭർത്താവില്ലാത്ത ഏകാന്തത വല്ലാതെ മടുപ്പിക്കുന്നു എന്നതായിരുന്നു അവളുടെ സംസാരത്തിൽ കൂടുതൽ നിറഞ്ഞ് നിന്നിരുന്നത്. ഭർത്താവിൽ നിന്നും കിട്ടേണ്ടത് കിട്ടുന്നില്ലെന്നും , ആകെ ഒരു വിരക്തി തോന്നുന്നെന്നും അവൾ വളഞ്ഞ് തിരിഞ്ഞ ഭാഷാപ്രയോഗത്തിലൂടെ ഷാഹിദ് നോട് പറയാൻ ശ്രമിച്ചിരുന്നു .
അതിനൊക്കെ മറുപടി ഒരു മൂളലും മറ്റുമായി ഷാഹിദ് ഒതുക്കി
ഒരു ദിവസം ഫോൺ … “ഷാഹിദ് രമ്യയാണു”
“ആ ചേച്ചി , എന്താ രണ്ടു ദിവസമായാലോ വിളിച്ചിട്ട് എന്ത് പറ്റി?”
“ഞാൻ വിളിച്ചില്ലെങ്കിൽ ഷാഹിദ് എന്നെ വിളിക്കില്ലാല്ലേ . നീ വിളിക്കുമോന്നറിയാൻ ഞാൻ മനപ്പൂർവ്വം വിളിക്കാതിരുന്നതാ”
“അയ്യോ ചേച്ചി, തിരക്കായി പോയി.ഇനി ഞാൻ ശ്രദ്ധിച്ചോളാം കേട്ടോ”
ഉം … ഷാഹിദ് അടുത്ത ഞായറാഴ്ച്ച എന്താ പരിപാടി?
“പ്രത്യേകിച്ച് ഒന്നുമില്ല ചേച്ചി …എന്താ ചോദിച്ചെ ?”
ഷാഹിദ് എന്റെ വീട് കണ്ടിട്ടില്ലല്ലോ , വീട്ടിലേക്കു വാ , വീടൊക്കെ കണ്ടിട്ട് ഭക്ഷണം കഴിച്ചിട്ടു പോവാം. ഇവിടെ എല്ലാവരും ഉണ്ട് ….എല്ലാവരെയും കാണാലോ.
പിന്നെ വരുമ്പോൾ വണ്ടി ഒന്നും കൊണ്ട് വരണ്ടാട്ടോ. ബസിനു വന്നാ മതി. ബസിനു വന്നാ മതിയെന്ന് പറഞ്ഞ കാര്യത്തിൽ എന്തോ ഒന്നുണ്ടല്ലോ ഷാഹിദ് ഒന്നാലോചിച്ചു .. എന്തേലും കാരണം കാണും , അതായിരിക്കും.
“അതിനെന്താ ചേച്ചി വരാലോ”
അപ്പൊ ഒരു ഒമ്പതു മണിയാവുമ്പോഴേക്കും വാ കേട്ടോ ..ഞാൻ കാത്തിരിക്കും
“ശരി വരാം ചേച്ചി”
ഞായറാഴ്ച്ച തന്നെ ഷാഹിദ് രമ്യയുടെ വീട്ടിലേക്കു തിരിച്ചു. ഫോൺ വിളിച്ച് വഴി പറഞ്ഞ് കൊടുത്തു കൊണ്ടിരിന്നു അവൾ. ഷാഹിദ് അവൾ പറഞ്ഞ സ്ഥലത്തെത്തി. വീടിന്റെ നിറവും രൂപവും ഗെയ്റ്റും എങ്ങനെയിരിക്കുമെന്നു പറഞ്ഞിരുന്നു. കോഴിക്കോടെ ഒരു സമ്പന്ന കോളനിയിലെ മനോഹരമായ ഒരു വീട്.
വീടിന്റെ കോളിങ് ബില്ലിൽ വിരലമർത്തി ഷാഹിദ് കാത്തിരുന്നു.
വാതിൽ തുറക്കപ്പെട്ടു ..
മുന്നിൽ മനോഹരമായ വസ്ത്രത്തിൽ കുളിച്ച് സുന്ദരിയായി നിൽക്കുന്ന രമ്യ .
അപ്പോൾ തന്നെ വില കൂടിയ സുഗന്ധ ദ്രവ്യത്തിന്റെ വശ്യ സുഗന്ധം അവനനുഭവപ്പെട്ടു.
“വരൂ ഷാഹിദ്.. വഴി കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നോ?’
ഹേ ഇല്ല …ഗൂഗിൾ മാപ്പിനെ വെല്ലുന്ന ദിശ നിർദേശമല്ലേ ചേച്ചി പറഞ്ഞു തന്നെ, പിന്നെ എങ്ങനെ തെറ്റും.
രമ്യക്ക് ആ തമാശ ഇഷ്ടായി …അവൾ പൊട്ടിച്ചിരിച്ചു … “ഷാഹിദ് ഇരിക്കൂ . ഞാനിപ്പോൾ എന്തേലും കുടിക്കാൻ കൊണ്ട് വരാം”
എല്ലാം തയ്യാറാക്കി വച്ചിരുന്നു രമ്യ.
മനോഹരമായ ആ മാമ്പഴ നീര് അവനിഷ്ടമായി .. ഷാഹിദ്നു വേണ്ടി മാമ്പഴം വാങ്ങി ഉണ്ടക്കിയതാ. എന്താ കൊള്ളാമോ.
ഉഗ്രൻ ചേച്ചി ..അടിപൊളി
അല്ല ചേച്ചി , കുട്ടികൾ എന്തിയെ? അവരെ കാണാനില്ലല്ലോ
അയ്യോ ഷാഹിദ് , അത് പറയാൻ മറന്നു , അവരെ അച്ചച്ചൻ രാവിലെ വന്ന് കൂട്ടികൊണ്ട് പോയി, തറവാട്ടിൽ അനിയനും കൂട്ടരും വന്നിട്ടുണ്ട് , ഞാൻ ഉച്ച കഴിഞ്ഞു ചെല്ലാന്ന് പറഞ്ഞു.
അങ്ങനെ അവർ കുറെ വർത്തമാനം പറഞ്ഞിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ രമ്യ പറഞ്ഞു.. “ഷാഹിദ് എന്റെ വീട് കാണണ്ടേ”
വാ എല്ലാതും കാണിക്കാം .. രണ്ടു നില വീട്ടിലെ താഴെ ഭാഗം കാണിച്ച് മുകളിലേക്കു പോകാൻ നേരം , അടുക്കള വാതിലും മുൻ വശത്തെ വാതിലും അവൾ അകത്ത് നിന്ന് കുറ്റിയിടാൻ മറന്നില്ല.
മുകളിലെ സ്ഥലങ്ങൾ ഒക്കെ കണ്ട ഷാഹിദ് പറഞ്ഞു . “മനോഹരം ചേച്ചി …എന്ത് നല്ല വർക്ക് ആണ്. ആരാണ് വീട് പണിതത് …കുറച്ച് നേരം വീടിന്റെ വർത്തമാനം പറഞ്ഞ് നിന്നിട്ട്. മുകളിലെ മാസ്റ്റർ ബെഡ് റൂമിലേക്കവനെ കൊണ്ട് പോയി .
വളരെ മനോഹരമായി രൂപ കല്പന ചെയ്ത മുറി . “വരു ഷാഹിദ് ഇതാണ് എന്റെ മുറി. ഞാനിവിടെയാണ് ഉറങ്ങുന്നത്”
ആ മുറിയിൽ അത്തറിന്റെ വശീകരിക്കുന്ന ഗന്ധമുണ്ടായിരുന്നു. അതിലും നല്ല ഒരു ഗന്ധം രമ്യക്കും ഉണ്ടായിരിന്നു.
അവൻ ആ മുറിയിൽ കേറിയതും രമ്യ മുറിയുടെ വാതിലടച്ചു … അപ്പോഴും ഷാഹിദ്‌നൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല.
“ചേച്ചി എന്തിനാണ് വാതിലടച്ചത്”
ഷാഹിദ് , എതിര് പറയരുത് … ഒരു സ്ത്രീയുടെ പൂവണിയാത്ത ആഗ്രഹങ്ങൾ സമുദ്രംപോലെയാണ്. ഷാഹിദ് സുന്ദരനാണ് , ഒരു സ്ത്രീയോട് എങ്ങനെ സംസാരിക്കണം എന്നറിയാം . അവളെ ശ്രദ്ധിക്കാൻ അറിയാം, അവളുടെ മനസ്സിന്റെ മർമ്മരമറിയാം.
ഞാൻ ഷാഹിദിന്റെ ആലിംഗനം ആഗ്രഹിക്കുന്നു , ഷാഹിദിൽ അലിയാൻ ആഗ്രഹിക്കുന്നു. നിന്നെ കണ്ടപ്പോൾ മുതൽ എന്റെ മനസ്സ് പതയുകയായിരുന്നു. നിനക്ക് വേണ്ടി.. നീയായിരുന്നു എന്റെ മനസ്സിൽ മുഴുവൻ ..
ഒരു തവണ … ഒറ്റ തവണ , എന്റെ ശരീരം നിന്നിൽ ചേർക്കണം. ഒരു സ്ത്രീയുടെ ദാഹത്തെ നീ മനസ്സിലാക്കണം.
അതും പറഞ്ഞ് രമ്യ അൽപ്പം കൂടി അവന്റെ അടുത്ത് വന്ന് അവനെ കെട്ടിപിടിച്ചു. പ്രതീക്ഷിക്കാത്ത ആ ആലിംഗനത്തിൽ അവളുടെ നിറഞ്ഞ മാറിടം അവന്റെ ദേഹത്ത് പതിഞ്ഞപ്പോൾ ഷാഹിദ് ഒരു ദീർഘ ശ്വാസം വിട്ടു.
അത്തറിന്റെ മണമുള്ള അപ്സരസ്സു പോലത്തെ സുന്ദരി. ഇങ്ങനൊരു സാഹചര്യം .. ഷാഹിദിന്റെ ഹൃദയം കൂടുതൽ ഇടിക്കാൻ തുടങ്ങി.
ഇതിനു വേണ്ടിയാണ് കുട്ടികളെ ഞാൻ ഒഴിവാക്കിയത് ഷാഹിദ് നിന്റ മാറിൽ ചാരി എന്റെ ആഗ്രഹം നിറവേറ്റാൻ.
അവൻ രമ്യയെ തന്നിൽ നിന്നും അകറ്റി അവളുടെ കണ്ണുകളിൽനോക്കി ,
ആ കണ്ണുകൾ അപ്പോൾ തിളങ്ങുന്നുണ്ടായിരുന്നു
അവൻ രമ്യയോട് ചോദിച്ചു.
“എനിക്ക് ദാഹിക്കുന്നു ചേച്ചി , അല്പം വെള്ളം വേണം. എന്നിട്ടാവാം ചേച്ചി ഉദ്ദേശിക്കുന്നത്”
“ദാ, ഇപ്പൊ കൊണ്ട് വരാം”
അവൾ വെള്ളമെടുക്കാൻ താഴേക്കു പോയതും അവനും കൂടെ ചെന്നു.
അവൻ വെള്ളം വാങ്ങി കുടിച്ചു.
ചേച്ചി വാ ഇനി നമ്മുടെ ലോകത്തേക്ക് പോകാം
അതിനു മുന്നേ ഒരു കാര്യം ചോദിച്ചോട്ടെ?
ഷാഹിദ് ചോദിച്ചോളൂ…രമ്യ ആകാംഷഭരിതയായി.
വളരെ മനോഹരമായ വീട് .. ഇതിനെത്ര ലക്ഷം ആയിക്കാണും.
40 ലക്ഷം രൂപ. 20 ലക്ഷം ലോൺ ഉണ്ട്.
എല്ലാ ഫർണിച്ചറും മേത്തരമാണല്ലോ .. ഓ ജനറലിന്റെ എ സി എല്ലാ മുറിയിലും. ഗംഭീരം. അങ്ങനെ സംസാരിച്ചുകൊണ്ടു അവർ മുകളിലെ മുറിയിലേക്കു പോയി .ഷാഹിദ് കിടക്കയിൽ ഇരുന്നു.ചേച്ചി കിടക്ക പതുപതാന്നിരിക്കുന്നല്ലോ. നല്ല വിലയുണ്ടാവുമല്ലേ.അതെ,ഒരാഴ്ചയേ ആയിട്ടുള്ളു ഇത് മേടിച്ചിട്ട്ചേച്ചി ഇട്ടിരിക്കുന്ന ഉടുപ്പ് , വളരെ നല്ല വിലയുള്ളതല്ലേ?
അതെ ഷാഹിദ് വാങ്ങുമ്പോൾ നല്ലത് വാങ്ങണം എന്നാണ് എന്റെ ഒരു ഇത്. അല്ലെ ഷാഹിദ്?അതെ അതെ ..ഞാനും നല്ലതേ വാങ്ങൂ, ഷാഹിദ് മറുപടി പറഞ്ഞു.ഈ വീട്ടിലെ സകലതും ചേട്ടൻ പണിയെടുത്ത കാശല്ലേ ചേച്ചി?അതെ , എന്താ ഷാഹിദ് ഇങ്ങനൊക്കെ ചോദിക്കുന്നെ?ഒന്നൂല്ല ചേച്ചി,കൊട്ടാരം പോലത്തെ ഈ വീടും , നാലുമുറിയിലും എ സി യും , മേത്തരമായ ഫർണ്ണിച്ചറും, ഈ വീട്ടിലെ ഒരു മൊട്ടു സൂചി പോലും ചേട്ടൻ ഉണ്ടാക്കിയ കാശല്ലേ?
ചേച്ചി എന്നെ വീട്ടിലേക്ക് വിളിച്ചപ്പോൾ തന്നെ എനിക്ക് സംഗതി പിടി കിട്ടിയാരുന്നു , എന്തായിരിക്കും ഉദ്ദേശമെന്ന് , എല്ലാം നേരിടാൻ തയ്യാറായോണ്ട് തന്നെയാ വന്നത്.ചേച്ചി , ഈ മാസം, ഫോൺ ബില്ലും, കറന്റ് ബില്ലും, എല്ലാ ബില്ലും അടക്കാനും , ഇന്നെനിക്ക് ഉണ്ടാക്കി തന്ന മാങ്ങ ജൂസും, എനിക്കായ് ഒരുക്കിയിരിക്കുന്ന സദ്യയും ഇതൊക്കെ ചെയ്തതും ഉണ്ടാക്കിയതുംചേട്ടന്റെ കാശുകൊണ്ടല്ലേ ?ചേച്ചി ഇപ്പോൾ എനിക്ക് വേണ്ടി ഊരാൻ തുടങ്ങിയ അടി വസ്ത്രം മുതൽ , അലമാരയിൽ അടുക്കി വച്ചിരിക്കുന്ന വിലയേറിയ വസ്ത്ര അടുക്കുകൾ വരെ മേടിച്ചത് ചേട്ടന്റെ കാശു കൊണ്ടല്ലേ ?എന്നെ ആകർഷിക്കാനായി മുറിയിലും ദേഹത്തും വാരിത്തേച്ച വിലയേറിയ അത്തറും ചേട്ടൻ കൊടുത്തു വിട്ടതല്ല ?
നാല് നേരത്തിനു അഞ്ചു നേരവും വച്ച് കാലാക്കി തിന്നാൻ മേടിക്കുന്ന പല ചരക്ക് സാധനങ്ങളും ചേട്ടന്റെ കാശല്ലേ?ഇത്രയും ഒരു സൗകര്യം നിങ്ങൾക്കുണ്ടാക്കി തന്നിട്ട് , ബാക്കി ഉള്ള ലോണടക്കാനും കുട്ടികളുടെ സ്‌കൂൾ ഫീസടക്കാനും , അങ്ങ് കടലിനക്കരെ കഷ്ടപ്പെടുന്നത് നിങ്ങളുമായി ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടാ. വിവാഹമെന്ന ഉടമ്പടി.ശീതികരിച്ച മുറിയിലിരുന്ന് സദ്യയും ചേട്ടൻ കൊണ്ട് വന്ന ബദാം പഴവും തിന്ന് നെയ്യ് ശരീരത്തിൽ അടിഞ്ഞ് കൂടുമ്പോൾ ഏതു പെണ്ണിനും തോന്നും ഒരു പുരുഷന്റെ കൈകളിൽ ഞെരിഞ്ഞമരണമെന്ന്.
കാമവും രതിയും , ലൈഗീകതയും, ആ ചിന്തയും നിങ്ങൾക്കുണ്ടായത് തെറ്റല്ല. എന്നാൽ ഭർത്താവുമായി വിവാഹമെന്ന ഉടമ്പടി ഉള്ളിടത്തോളം , ചേച്ചിയുടെ മനസ്സും ശരീരവും , ഭർത്താവിന്റെ മനസ്സും ശരീരവും വേറെ ആർക്കും പങ്കു വെയ്ക്കുന്നതിൽ അർത്ഥമില്ല .അത് വിശ്വാസ വഞ്ചനയാണ് , ഉടമ്പടി ലംഘനമാണ്.പരപുരഷനുമായി സുഖിക്കണമെങ്കിൽ , വിവാഹത്തിൽ നിന്ന് പിന്മാറി ലൈംഗികത ആസ്വദിക്ക്. അല്ലാതെ ഭർത്താവിന്റെ പണം കൊണ്ട് തിന്ന് കുടിച്ചിട്ട് അന്യപുരുഷന്റെ മാറിൽ ഒട്ടി ചേർന്ന് കിടക്കമുണത് നന്നല്ല.അപ്പോഴേക്കും രമ്യ കരയാൻ തുടങ്ങിയിട്ടുണ്ടായിരുന്നു.
എല്ലാ ആണുങ്ങളും പെണ്ണുങ്ങളോട് സൗഹൃദം സ്ഥാപിക്കുന്നത് അവളെ പ്രാപിക്കണം എന്ന ചിന്തയോടു കൂടിയാണെന്നൊരു ധാരണ നിങ്ങൾ പെണ്ണുങ്ങളുടെ മനസ്സിലുണ്ടേൽ അത് തെറ്റാണ്.നിങ്ങളെ പോലുള്ള ഒരു സുന്ദരിയുടെ വശ്യനോട്ടത്തിൽ സ്വയം മറക്കുന്നവരാ എല്ലാ ആണുങ്ങളെന്നും ചിന്തിക്കേണ്ട. പുരുഷന് ലൈംഗീകത ഇഷ്ടമാണ്. എന്ന് വച്ച് അവളൊന്നു വിചാരിച്ചാൽ അന്യ സ്ത്രീകളുടെ മാറിൽ എല്ലാ പുരുഷന്മാരും. ഓടിയണയുമെന്ന ചിന്തയും ശരിയല്ല. അങ്ങനെ ഉള്ളവർ ഉണ്ടായിരിക്കും.
അവൻ തോളിൽ തട്ടി ആശ്വസിപ്പിച്ചിട്ട് പറഞ്ഞു. നിങ്ങളെ പോലുള്ള സുന്ദരിയുടെ മുന്നിൽ ഞാൻ പതറിയിട്ടാ നിൽക്കുന്നെ. ഞാനും പച്ചയായ ഒരു പുരുഷനാണ്. ഒരിക്കൽ കൂടി എന്റെ മാറിൽ നിങ്ങൾ ചാരിയാൽ ഞാൻ ചിലപ്പോൾ എല്ലാം ചെയ്തെന്നിരിക്കും. അത് വേണ്ട. ഞാൻ പോകുന്നു. ആരും അറിഞ്ഞിട്ടില്ല. ആരെയും അറിയിക്കണ്ട.പിന്നെ, ഞാൻ ഇങ്ങനൊക്കെ സംഭവിക്കും എന്ന് കരുതി തന്നെയാ വന്നേ. ആ ഒരു കരുതൽ എവിടേ പോയാലും ഉണ്ട്.ഇതൊക്കെ സംഭവിച്ചു എന്ന് കരുതി ഇപ്പോഴും നമ്മൾ നല്ല സുഹൃത്തുക്കളാണ് . കേട്ടല്ലോ..!അപ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞിരുന്നു.
അവൻ അവിടെ നിന്നിറങ്ങി വീട്ടിൽ എത്തിയപ്പോഴേക്കും അവന്റെ മൊബൈലിൽ രമ്യയുടെ ഒരു സന്ദേശം വന്ന് കിടപ്പുണ്ടായിരുന്നു”ഷാഹിദ് , നീയാടാ പുരുഷൻ, ആണത്തമുള്ള ചുണകുട്ടി. നിന്നെ ഞാൻ എല്ലാത്തിലും ബഹുമാനിക്കുന്നു. എന്നോട് പൊറുക്കുക”ആണത്തം ഇങ്ങനേം കാണിക്കാം. അല്ലെ ?
ഒരു ദിവസം അവൾ മനസ്സിൽ പലതും കണക്കുകൂട്ടി അവനെ വീട്ടിലേക്ക് ക്ഷണിച്ചു..