Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

എന്നും 20 മിനിറ്റ് ചെരിപ്പില്ലാതെ നടക്കൂ; ശരീരത്തിൽ നടക്കുന്ന ഈ മാറ്റങ്ങൾ നിങ്ങളെ അതിശയിപ്പിക്കും

ചരിപ്പില്ലാതെ നാമൊക്കെ ഒരു നിമിഷം പോലും നടക്കാറില്ല. രാവിലെ ഉറക്കം തെളിയുന്നതുമുതൽ ചെരിപ്പിട്ടാണ് നമ്മുടെ നടത്തം. ഒരാൾ ചെരിപ്പിടാതെ വഴിയിലൂടെ പോകുന്നത് അത്ഭുതത്തോടെയും പരിഹാസത്തോടെയും നോക്കുന്നവരാണ് നാം. എന്നാൽ, ചെരിപ്പിടാതെ നടക്കുന്നത് ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു.

നഗ്നപാദങ്ങൾ തറയിലൂന്നി നടക്കുന്നത് ആരോഗ്യത്തിനു വളരെ ഗുണകരമാണ് എന്ന് യൂണിവേഴ്സിറ്റി ഓഫ് പിറ്റസ്ബർഗിലെ സയന്റിസ്റ് ജെയിംസ് യുഷ്മാൻ തന്റെ റിസർച്ചിലൂടെ കണ്ടെത്തിയിരിക്കുന്നു. ഭൂമി നെഗറ്റിവ് ചാർജുകൾ നിറഞ്ഞതാണെന്നും നാം പാദരക്ഷകളില്ലാതെ നടക്കുമ്പോൾ ശരീരത്തിലെ അപകടകാരികളായ ഫ്രീ അയോണുകളും ഫ്രീ റാഡിക്കലുകളും ഭൂമിയിലേക്ക് ഡിസ്ചാർജ് ആയി നെഗറ്റിവ് ആക്കപ്പെടുന്നുവെന്നു അദ്ദേഹം പറയുന്നു.

ദിവസവും 20 മിനിറ്റെങ്കിലും ചെരിപ്പുകൾ ഉപയോഗിക്കാതെ നടന്നാൽ മുഖത്തെ രക്തയോട്ടം നന്നായി വർധിക്കുന്നുവെന്നും മുഖത്ത് പ്രായം സൃഷ്ടിക്കുന്ന ചുളിവുകൾ മാറുന്നുവെന്നും അദ്ദേഹം spectacle contrast laser image പഠനത്തിലൂടെ പറയുന്നു. പതിവായി ഇങ്ങനെ നടക്കുന്നത് രക്തത്തിൽ കോർട്ടിസോളിന്റെ അളവ് ക്രമപ്പെടുത്തുകയും മാനസിക പിരിമുറുക്കം കുറയുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് ശരീരത്തിലെ ആന്റി ഓസിഡന്റുകളുടെ അളവ് വർധിപ്പിക്കുകയും അത് നേർവസ് സിസ്റ്റത്തിന്റെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന്റെ പ്രവർത്തനം ക്രമപ്പെടുത്തുകയും രക്തസമ്മർദം നിയന്ത്രിക്കുകയും ചെയ്യുന്നു.

പതിവായി ചെരിപ്പുകൾ ഉപയോഗിക്കാതെ അല്പസമയം നടക്കുന്നത് രക്തത്തിലെ യൂറിയയുടെ അളവ് കുറയ്ക്കുമെന്ന് പോളണ്ടിലെ മിലിട്ടറി ക്ലിനിക്കൽ ഹോസ്പിറ്റലിലെ ന്യൂറോസർജറി ഡിപ്പാർട്ട്മെന്റ് സാക്ഷ്യപ്പെടുത്തുന്നു. ചെരിപ്പുകൾ ഇല്ലാതെ വ്യായാമം ചെയ്യുന്നത് ശരീരത്തിലെ പ്രോട്ടീൻ മെറ്റബോളിസം വർധിപ്പിക്കുമെന്നും നൈട്രജൻ ബാലൻസ് ക്രമപ്പെടുത്തുമെന്നും യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ സെൽ ബിയോളജി ഡിപ്പാർട്മെന്റ് തെളിയിച്ചു.

യുണിവേഴ്സിടി ഓഫ് നോർത്ത് ഫ്ലോറിഡയിലെ ഗവേഷകർ പറയുന്നത് ചെരിപ്പില്ലാതെ ഓടുന്നത് ബൗദ്ധികമായ ശേഷികൾ വർദ്ധിപ്പിക്കുമെന്നാണ്. കാര്യങ്ങൾ ഓർമ്മിക്കാനും വിവരങ്ങൾ ക്രമീകരിക്കാനും ഉള്ള കഴിവ് കൂടുമത്രേ.ചെരുപ്പ് ധരിക്കാതെ നടക്കുന്നത് ഉറക്കത്തെ സുഖപ്രദമാക്കും. ശരീരത്തിലെ ആന്റിഒക്സിഡൻറ്റുകളുടെ അളവ് വർദ്ധിപ്പിക്കും .വ്രണങ്ങൾ ഉണ്ടാകുന്നത് തടയുകയും ചെയ്യും.ഇതിനെല്ലാം പുറമേ നഗ്നപാദരായി നടക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കുമെന്ന് ഇപ്പോൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു .

18 നും 44 നും ഇടയിൽ പ്രായമുള്ള 72 പേരെ അവർ പരീക്ഷണത്തിന് വിധേയമാക്കി.ഇവരെക്കൊണ്ട് ഷൂസ് ധരിച്ചും അല്ലാതെയും വേഗത്തിൽ ഏകദേശം 16 മിനിറ്റ് ഓടിച്ചു.ഓർമശക്തി അതിനു മുൻപും ശേഷവും പരിശോധിച്ചു രേഖപ്പെടുത്തി.ഏകദേശം 16 ശതമാനത്തോളം ഓർമയിൽ വർദ്ധനവുണ്ടായതായി കണ്ടെത്താൻ കഴിഞ്ഞു.ഈ പഠനത്തിന്റെ ഫലം പെർസെപ്ച്വൽ ആൻഡ്‌ മോട്ടോർ സ്കിൽസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചു.

 

 

You may also like...

Leave a Reply

Your email address will not be published. Required fields are marked *