ലൈംഗികബന്ധത്തിനു ശേഷം പുരുഷശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങൾ അറിയാം
ലൈംഗികബന്ധത്തിനു ശേഷം എന്താണ് ശരീരത്തില്‍ നടക്കുന്നത് എന്ന് ആകാംഷയുള്ളവരായിരിക്കും എല്ലാവരും തന്നെ. പുരുഷശരീരത്തില്‍ എന്തെല്ലാം സംഭവിക്കും എന്ന് നോക്കൂ. സെക്‌സിടയില്‍ ശാരീരിക മാറ്റങ്ങള്‍ക്കൊപ്പം മാനസികമായ പല മാറ്റങ്ങളും കൂടി നടക്കുന്നുണ്ട്. ഇവ സ്ത്രീകളിലും പുരുഷന്മാരിലും ചിലതെല്ലാം ഒരുപോലെയും ചിലതെല്ലാം വ്യത്യസ്തങ്ങളുമായിരിയ്ക്കും. ബന്ധത്തിനു ശേഷവും സ്ത്രീകളിലും പുരുഷന്മാരിലും നടക്കുന്ന മാറ്റങ്ങള്‍ വ്യത്യസ്തമായിരിയ്ക്കും.
പുരുഷന്മാരില്‍ ബന്ധത്തിനു ശേഷം നടക്കുന്ന ചില മാറ്റങ്ങളെക്കുറിച്ചറിയൂ:
സെക്‌സിനു ശേഷം പുരുഷന്മാര്‍ ദുഖിതരാകുന്നുവെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഇതിനു പോസ്റ്റ് കോയ്റ്റല്‍ ട്രിസ്‌റ്റെസി എന്നാണ് പേരു പറയുന്നതും. സെക്‌സ് സമയത്ത് പുരുഷന്മാരില്‍ നിന്നാണ് കൂടുതല്‍ ഊര്‍ജവും വൈറ്റമിനുകളുമെല്ലാം പുറത്തുപോകുന്നത്. ഇതുകൊണ്ടുതന്നെ സെക്‌സ് ശേഷം പുരുഷന്മാര്‍ക്ക് വിശപ്പു കൂടുന്നതും സ്വാഭാവികമാണ്. ഒരു തവണ സെക്‌സിനു ശേഷം അടുത്ത ഉദ്ധാരണത്തിന് കുറഞ്ഞത് അര മണിക്കൂറെങ്കിലും പുരുഷന് വേണ്ടിവരും. പോസ്റ്റ്‌കോയ്റ്റല്‍ റിഫ്രാക്ടറി പിരീഡ് എന്നാണ് ഇതറിയപ്പെടുന്നതും. എന്നാല്‍ സ്ത്രീകളുടെ ശരീരം കൂടുതല്‍ വേഗത്തില്‍ സെക്‌സിനു വീണ്ടും തയ്യാറാകും.
.
സെക്‌സ് ശേഷം പുരുഷന്മാര്‍ പെട്ടെന്നുറങ്ങും. ഇത് സ്ഖലനസമയത്ത് പുറപ്പെടുവിയ്ക്കുന്ന പ്രോലാക്ടിന്‍ എന്ന ഹോര്‍മോണും മറ്റു ചില കെമിക്കലുകളും കാരണമാണ്. ഇത് തികച്ചും സയന്‍സാണ്. സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ സെക്‌സിനു ശേഷം വൈകാരികമായി വിടുതല്‍ നേടുന്നതായി പഠനങ്ങള്‍ പറയുന്നു. സെക്‌സ് സമയത്ത് സ്ത്രീകളിലുണ്ടാകുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണാണ് സ്ത്രീകളില്‍ കൂടുതല്‍ വൈകാരിക അടുപ്പമുണ്ടാക്കുന്നത്.
സെക്‌സ് ശേഷം മൂത്രവിസര്‍ജനം ബുദ്ധിമുട്ടാകുന്നതായി പറയപ്പെടുന്നു. രക്തപ്രവാഹം ഈ ഭാഗത്തേയ്ക്കു കൂടുമ്പോള്‍ ഈ ഭാഗത്തെ ഞരമ്പുകള്‍ക്കു മുറുക്കം വരുന്നതാണ് കാരണം. ഉദ്ധാരണം പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകും.
Related Post