ഭയന്ന് മിണ്ടാതിരിക്കില്ല, മമ്മൂട്ടിയുടെ മറുപടിയില്‍ പൂര്‍ണതൃപ്തിയില്ല
കസബ വിവാദത്തിനും സൈബര്‍ ആക്രമണങ്ങള്‍ക്കും ശേഷം നിലപാടുകളില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി നടി പാര്‍വതി രംഗത്ത്. കസബ വിവാദത്തില്‍ മമ്മൂട്ടി പ്രതികരിക്കാന്‍ തയ്യാറായതില്‍ സന്തോഷമുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ മറുപടിയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് പാര്‍വതി പറഞ്ഞു. മമ്മൂട്ടിക്ക് സന്ദേശം അയച്ചപ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ തനിക്ക് ശീലമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
Related News
Related News