പതിനാലുകാരന്റെ മരണം; അമ്മ ജയമോളുടെ മൊഴി പച്ചക്കള്ളമെന്നു ജിത്തുവിന്റെ മുത്തച്ഛന്‍
കൊട്ടിയത്ത് പതിനാലുകാരനായ മകന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോള്‍ പറഞ്ഞ മൊഴികള്‍ കള്ളമെന്ന് ജിത്തുവിന്റെ മുത്തച്ഛന്‍ ജോണിക്കുട്ടി. വസ്തുതര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്ന ജയമോളുടെ മൊഴി സത്യമല്ലെന്ന് ജോണിക്കുട്ടി പറയുന്നു. ‘ജിത്തുവിനെ കാണാതായ തിങ്കളാഴ്ച രാവിലെ കുരീപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ ജിത്തുവും അമ്മ ജയമോളും പങ്കെടുത്തിരുന്നു. സന്തോഷത്തോടെയായിരുന്നു ഇരുവരും പള്ളിയില്‍ നിന്നും പോയത്. വീട്ടില്‍ എത്തി വസ്തുതര്‍ക്കത്തിന്റെ പേരില്‍ കൊലപാതകം ചെയ്തുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല’ – ജോണിക്കുട്ടി പറയുന്നു.
മക്കളുമായോ കൊച്ചുമക്കളുമായോ വസ്തു വീതംവയ്ക്കുന്ന കാര്യങ്ങള്‍ സംസാരിച്ചിട്ടുപോലുമില്ലെന്ന് ജോണിക്കുട്ടി പറയുന്നു. ഒരമ്മയ്ക്ക് സ്വന്തം മകനെ ഇത്ര ക്രൂരമായി കൊല്ലാന്‍ കഴിയുമോ എന്നും ജോണിക്കുട്ടി ചോദിക്കുന്നു. വസ്തു നല്‍കില്ലെന്ന് ജിത്തു അമ്മയോട് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമായി ജയമോള്‍ പോലീസിന് മൊഴിനല്‍കിയത്.
ജിത്തുവിന്റെ മരണത്തില്‍ വ്യാഴാഴ്ചയാണ് ജയമോളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ജിത്തുവിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് ജയമോള്‍ കോടതിയെ അറിയിച്ചിരുന്നു. ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്. ചോദ്യം ചെയ്യലിനിടെ പൊലീസ് മര്‍ദ്ദിച്ചു. പൊലീസിന്റെ ഈ നടപടിയില്‍ പരാതിയില്ലെന്നും അവര്‍ കോടതിയില്‍ നിലപാടെടുത്തു. അതേസമയം, പ്രതിയെ മര്‍ദ്ദിച്ച പൊലീസിന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. ജയമോള്‍ക്ക് വൈദ്യ സഹായം ലഭ്യമാക്കാനും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കാനും ഉത്തരവിട്ടു.