Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

സിനിമയിലെടുക്കാം, പക്ഷെ അഡ്ജസ്റ്റ് ചെയ്യണം; പ്രമുഖ സംവിധായകന്റെ തനിനിറം പുറത്തുകാട്ടി യുവനടിയുടെ വെളിപ്പെടുത്തൽ; വീഡിയോ കാണാം

സിനിമയില്‍ എടുക്കണമെങ്കില്‍ അഡ്ജസ്റ്റ് ചെയ്യണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടെന്നു യുവതാരത്തിന്റെ വെളിപ്പെടുത്തല്‍. ഒഡീഷനില്‍ പങ്കെടുക്കുകയും സിനിമയില്‍ എടുക്കുമെന്ന് വിവരം ലഭിക്കുകയും ചെയ്ത ശേഷമാണ് സംവിധായകന്‍ വീണ്ടും വിളിച്ചതെന്ന് യുവതാരം അനഘ പറയുന്നു. അമ്മയെ രാത്രി വിളിച്ചാണ് മകളെ സിനിമയിലെടുത്ത കാര്യം അറിയിക്കുന്നത്. പക്ഷേ അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്നും സംവിധായകന്‍ പറഞ്ഞുവത്രെ.

സിനിമയിലെത്തുന്ന നടിമാരെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആരോപണം നിലനില്‍ക്കവെയാണ് പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞമാസമാണ് സംഭവം നടന്നതെന്നും യുവതാരം പറയുന്നു. മംഗളം ചാനലിലെ ഫയര്‍ സോണ്‍ ഫ്രീ സോണ്‍ എന്ന പരിപാടിയിലാണ് അനഘയുടെ വെളിപ്പെടുത്തല്‍. `താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ- കഴിഞ്ഞമാസമാണ് ഞങ്ങള്‍ ഒരു സിനിമയുടെ ഒഡീഷന് പോയത്. എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ചെന്നു, അവര്‍ക്ക് ഞങ്ങള്‍ അഭിനയിച്ച വീഡിയോകളെല്ലാം കാണിച്ചുകൊടുത്തു.

വീഡിയോ ഇഷ്ടപ്പെട്ടുവെന്ന് അറിയിക്കുകയും ചെയ്തു. സെക്കന്റ് ഹീറോയിനായിട്ടാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്നും താരത്തെ അറിയിച്ചു. ഇനി പൂജയ്ക്ക് വരൂവെന്നും സംവിധായകന്‍ പറഞ്ഞു. പൂജയ്ക്ക് എത്തിയപ്പോഴാണ് തന്റെ സുഹൃത്തും ഉള്ളകാര്യം അറിയുന്നത്. തങ്ങളെ രണ്ടുപേരെയും സെകന്റ് ഹീറോയിന്‍സ് ആയിട്ടാണ് സെലക്ട് ചെയ്തിട്ടുള്ളത് എന്നും പറഞ്ഞു. പൂജ കഴിഞ്ഞു. ബാക്കി വിവരങ്ങള്‍ മൊബൈല്‍ വഴി വിളിച്ചുപറയാമെന്ന് പ്രതികരിച്ചതോടെ തങ്ങള്‍ വീട്ടിലേക്ക് തിരിച്ചു. ഒരു ദിവസം കഴിഞ്ഞ ഉടനെ രാത്രി പത്ത് മണിക്ക് വിളിച്ചു. സംവിധായകനാണ് വിളിച്ചത്. മോളെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് അമ്മയെ അറിയിച്ചു.

തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും അഡ്ജസ്റ്റ് ചെയ്യണമെന്നും സംവിധായകന്‍ അമ്മയോട് പറഞ്ഞുവെന്നും അനഘ വിശദീകരിച്ചു. പതിനേഴ് വയസായെ എന്നോട് അഡ്ജസ്റ്റ് ചെയ്യണമെന്ന് പറയുമ്പോള്‍ സംവിധായകന് ചിന്തിക്കാനുള്ള ബുദ്ധിയില്ലേ എന്നും നടി ആശ്ചര്യത്തോടെ പറയുന്നു. ഞാന്‍ അഡ്ജസ്റ്റ് ചെയ്തുവെന്ന് തന്നെ ഇരിക്കട്ടെ. അതുവഴി എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അയാളെ തന്നെ ബാധിക്കുമെന്ന് ചിന്തിക്കുന്നില്ലേ? തന്റെ അമ്മയോടാണ് ഇക്കാര്യം പറഞ്ഞത്. അമ്മ എന്ന നിലയില്‍ അമ്മയ്‌ക്കെന്ത് തോന്നുമെന്ന് പോലും സംവിധായകന്‍ ചിന്തിച്ചില്ലെന്നും അനഘ പറഞ്ഞു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *