Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മലയാളികൾക്ക് തീരെ വിലയില്ലാത്ത പൊങ്ങിന്റെ അത്ഭുതകരമായ ഔഷധ ഗുണങ്ങൾ അറിയാമോ ?

മുളപൊട്ടി തുടങ്ങുന്ന നാളികേരത്തിന്റെ അകത്തുള്ള പൊങ്ങ് എന്ന വസ്തുവിനെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. ഒരിക്കലെങ്കിലും അത് കഴിക്കാത്തവരായും ആരും കാണില്ല. മൃദുവായ കാമ്പോടുകൂടിയ മധുരമുള്ള പൊങ്ങ് കുട്ടിക്കാലത്തെ ഇഷ്ട്ട വിഭവങ്ങളിൽ ഒന്നായിരുന്നിരിക്കും പലർക്കും. പിന്നീട് നാട്ടിൽ തെങ്ങിന്റെയും നാളികേരത്തിന്റെയും എണ്ണം ഗണ്യമായി കുറയുകയും ആളുകൾ നഗരത്തിലെ കൊച്ചു വീടുകളിലേക്ക് ചേക്കേറുകയും ചെയ്തതോടെ പല ഗ്രാമീണ ഓർമ്മകളെയും പോലെ പൊങ്ങും മാഞ്ഞുപോയി.

പൊങ്ങ് നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ്. തേങ്ങയെക്കാളും തേങ്ങാവെള്ളത്തിനെക്കാളും ആരോഗ്യകരമാണ് പൊങ്ങ് എന്ന് അറിയാമോ? വെളുത്ത പഞ്ഞിപോലെ മൃദുലമായ പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം.

~രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു.
~ആന്റിവൈറൽ, ആന്റിബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ അണുബാധകളിൽ നിന്നു സംരക്ഷണം ഏകുന്നു.
~ചർമത്തിലെ ചുളിവുകൾ അകറ്റുന്നു. പ്രായമാകലിനെ തടയുന്നു.
~തലമുടിക്ക് ആരോഗ്യമേകുന്നു.
∙ ഊർജ്ജദായകം
~നാരുകളാൽ സമ്പന്നം. ദഹനം മെച്ചപ്പെടുത്തുന്നു.
~ജീവകങ്ങൾ, ധാതുക്കൾ, പോഷകങ്ങള്‍ ഇവയുടെ ആഗിരണം മെച്ചപ്പെടുത്തുന്നു.
~ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
~ജീവിതശൈലീ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.
~ പ്രമേഹരോഗികളിൽ ഇൻസുലിന്റെ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നു.
~ഹൃദയാരോഗ്യമേകുന്നു.
~നല്ല കൊളസ്ട്രോൾ കൂട്ടുന്നു.
~ഹൃദയത്തിൽ പ്ലേക്കിന്റെ രൂപീകരണം തടഞ്ഞ് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
~തൈറോയ്ഡിന്റെ പ്രവർത്തനത്തെ സഹായിക്കും. അതിനാൽ തൈറോയ്ഡ് പ്രശ്നങ്ങൾക്ക് പൊങ്ങ് കഴിക്കുന്നത് ഗുണം ചെയ്യും.
~അർബുദത്തെ പ്രതിരോധിക്കുന്നു. പ്രത്യേകിച്ച് ഇൻസുലിന്റെ അഭാവം മൂലമുണ്ടാകുന്ന അർബുദത്തെ.
~ഫ്രീറാഡിക്കലുകളെ നീക്കം ചെയ്ത് നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണം ഏകുന്നു.

ശാസ്ത്രലോകത്ത് കോക്കനട്ട് ആപ്പിൾ എന്നറിയപ്പെടുന്ന പൊങ്ങിന്റെ ആരോഗ്യപരമായ സവിശേഷതകൾ അത്ഭുതപ്പെടുത്തുന്നതാണെന്ന് എന്ന് എത്ര ആളുകൾക്കറിയാം. ലോകത്തിലേക്കും വച്ച് ഏറ്റവും പോഷക ദായകമായ ഭക്ഷണമാണ് നമ്മുടെ പൊങ്ങ്. ക്യാൻസർ അടക്കമുള്ള രോഗങ്ങൾ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ അത്ഭുതകരമായ കഴിവുള്ള രോഗ സംഹാരി. കുട്ടികൾക്കും വയസ്സായവർക്കും ഏറ്റവും അത്യാവശ്യമായ ഘടകങ്ങളായ വിറ്റാമിന് ബി 1, ബി 3, ബി 5, ബി 6 എന്നിവയും സോഡിയം പൊട്ടാസിയം മഗ്നീഷ്യം സെലേനിയം ഫോസ്ഫറസ്സ് കാൽഷ്യം തുടങ്ങിയ മിനറൽസും കൊണ്ട് സമ്പുഷ്ടമാണ് പൊങ്ങ്.

ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയായ പാൻക്രിയാസിനെ പരിപോഷിപ്പിക്കാൻ പൊങ്ങിന് ശേഷിയുണ്ട് അതിനാൽ തന്നെ പതിവായ പൊങ്ങ് ഉപയോഗം ഇൻസുലിൻ ഉത്പാദനത്തെ പരിപോഷിപ്പിക്കുകയും പ്രമേഹ സാധ്യതയെ തടയുകയും ചെയ്യുന്നു. രക്തത്തിലെ നല്ല കൊളസ്‌ട്രോൾ ആയ HDL നെ ഉത്പ്പാദിപ്പിക്കാനും ചീത്ത കൊളസ്‌ട്രോൾ ആയ LDL നെ ഇല്ലാതാക്കാനും പൊങ്ങിന്റെ ഉപയോഗം കൊണ്ട് സാധിക്കും. രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞുകൂടുന്നത് തടയാൻ പൊങ്ങിന് കഴിയുന്നതിനാൽ ഹൃദ്രോഗ സാധ്യതയെ ഇല്ലാതാക്കാം. തൈറോയ്ഡ് ഗ്രന്ധിയിലെ പ്രശ്നങ്ങൾക്കും പൊങ്ങ് ഉത്തമ പ്രതിവിധിയാണ്. ശരീരത്തിൽ അപകടകാരികളായ ഫ്രീ റാഡിക്കലുകൾ രൂപപ്പെടുന്നത് തടയാൻ പൊങ്ങിന് ശേഷിയുള്ളത്കൊണ്ട് ക്യാൻസർ രോഗികൾ സ്ഥിരമായി പൊങ്ങ് കഴിക്കുന്നത് നല്ലതാണെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

കൊളസ്‌ട്രോൾ കളയാം ഈസിയായി; വടക്കേ ഇന്ത്യക്കാർ വയറിനു ചുറ്റും അടിഞ്ഞിരിക്കുന്ന കൊഴുപ്പ് ഉരുക്കി കളയുന്ന രീതി കണ്ടോ ?

You may also like...

Leave a Reply

Your email address will not be published. Required fields are marked *