കള്ളം പറഞ്ഞത് വിനുവോ ഹരീന്ദ്രനോ? ന്യൂസ് അവറിൽ ഡെപ്യൂട്ടി കളക്ടറുടേത് എന്ന് പറഞ്ഞു കാട്ടിയത് എഡിറ്റ് ചെയ്ത വീഡിയോ വീണ്ടും വിനുവിന്റെ മാധ്യമചെറ്റത്തരം…
സ്വയം കോട്ടിട്ട ജഡ്ജിയാണെന്ന് കരുതുന്നയാളാണ് ഏഷ്യാനെറ്റിലെ വിനു വി ജോൺ. സ്വന്തം മുതലാളിയുടെ ചെരുപ്പുനക്കിക്കൊടുക്കുന്ന മാധ്യമ പ്രവർത്തന മാണ് വിനു നടത്തുന്നത് എന്ന ആക്ഷേപത്തിന് പിന്നാലെയിതാ, വീണ്ടും വിനുവിനെതിരെ ആരോപണം. എഡിറ്റ് ചെയ്ത് വ്യാജവീഡിയോ ഉപയോഗിച്ച് കള്ളം പറഞ്ഞു എന്നാണ് പുതിയ ആരോപണം. കള്ളം പറയുന്നത് ശീലമാണെങ്കിലും വീഡിയോ സഹായത്തോടെ അത് ചെയ്യുന്നത് പുതിയ രീതിയാണ്.
ഇന്നലെ ന്യൂസ് അവറിലായിരുന്നു സംഭവം. സികെ ഹരീന്ദ്രൻ എം എൽ എ ഡെപ്യൂട്ടി കലക്ടറോട് കയർത്തതാണ് വിഷയം. സിപിഎം പ്രതിനിഥി ഇല്ലാത്ത ഏകപക്ഷീയമായ ചർച്ച. ആരാടീ എന്ന് വിളിച്ചതാണ് പ്രശ്നം. അവസാനം വിനു ഹരീന്ദ്രനെ വിളിച്ചു. കളക്ടറുമായുള്ള യോഗത്തിൽ വെച്ച് സർക്കാരിൽ നിന്ന് 1 ലക്ഷം മരിച്ചവർക്കും പരിക്കേറ്റ വർക്ക് 10000 വും അടിയന്തിരമായി നൽകാൻ തീരുമാനമായി. പക്ഷേ ഡെപ്യൂട്ടി കലക്ടർ പറഞ്ഞത്, ഇത് ക്വാറി മുതലാളിയോട് സംസാരിച്ച് വാങ്ങാൻ ശ്രമിക്കുന്നുണ്ടെന്നാണ്. മാത്രമല്ല, പരിക്കേറ്റ വർക്ക് എന്തെങ്കിലും നൽകാൻ നോക്കാമെന്നാണ്. പണം ഉറപ്പില്ലെന്നാണ് പറഞ്ഞതിന്റെ ചുരുക്കം. ഇതോടെ നാട്ടുകാർ ക്ഷുഭിതരായി. എം എൽ എ അവരെ ശകാരിച്ചു, തീരുമാനം ശരിയായി പറയാൻ പറഞ്ഞു. അപ്പോൾ ധനസഹായത്തിന്റെ ശരിയായ തീരുമാനം അവർ പറഞ്ഞു.
ഇക്കാര്യം ഹരീന്ദ്രൻ വിശദീകരിച്ചു. അപ്പോൾ കള്ളം പറയരുത് എന്നായി വിനു. ഡെപ്യൂട്ടി കലക്ടർ വന്നിറങ്ങിയപ്പോൾ തന്നെ മരണപ്പെട്ടവർക്കുള്ള ലക്ഷങ്ങളുടെ സഹായവും, പരികേറ്റവർക്കുള്ള പതിനായിരത്തിന്റെ സഹായവും പ്രഖ്യാപിച്ചുവെന്ന് വിനു. ഇത് സർക്കാർ നൽകുന്നതാണെന്ന് പറഞ്ഞെന്നും വാദം. വീഡിയോ ഉണ്ടെന്ന് പറഞ്ഞ് വിനു കാണിക്കുന്നു. ആദ്യത്തെ ഹരീന്ദ്രന്റെ ചോദ്യം കഴിഞ്ഞ്, പക്ഷേ വീഡിയോ മ്യൂട്ട് ആകുന്നു. വിനുവിലേക്കും ഗസ്റ്റിലേക്കും സ്വിച്ചാകുന്നു വിഷ്വൽ. പിന്നാലെ ഡെപ്യൂട്ടി കലക്ടറുടെ അവസാനത്തെ മറുപടി കാട്ടുന്നു. ആദ്യത്തെ മറുപടി മ്യൂട്ടാക്കിയും സ്വിച്ച് ചെയ്തും കാട്ടാതെ, ഇതാണ് വിനു വാദിക്കുന്നു.
ഇതേത് ജേർണലിസമാണെന്ന് ചോദിക്കാൻ ഇനിയും നാം മടിക്കരുത്. പ്രേക്ഷകന്റെ സത്യമറിയാനുള്ള ആഗ്രഹത്തിന് പുല്ലുവില കൽപ്പിക്കുന്ന ഇത്തരം മാധ്യമത്തമ്പുരാക്കന്മാർക്ക് എതിരെ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു
Source