എണ്ണി എണ്ണി മറുപടി പറയിപ്പിക്കും ജയിലിൽ കഴിഞ്ഞ ദിനരാത്രങ്ങൾക്കും
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കിടന്ന ആ 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്ന് ദിലീപ് ഓണ്‍ലൈന്‍. സത്യങ്ങള്‍ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുമെന്നും വാദി തന്നെ പ്രതിയാവുന്ന തരത്തില്‍ കേസ് വഴി തിരിഞ്ഞിട്ടും കോടതിയില്‍ പറഞ്ഞ ദിലീപിന്റെ ആരോപണം മാധ്യമങ്ങള്‍ മുക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്നും ചോദിക്കുന്ന ദിലീപ് ഓണ്‍ലൈന്‍ അവരുടെ ഔദ്യോഗിക പേജില്‍ പങ്കുവച്ച കുറിപ്പില്‍ ദിലീപിന്റെ പരാതിയുടെ പ്രസക്ത ഭാഗങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.